ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബിന് തോല്‍വിയോടെ അരങ്ങേറ്റം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു.
ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ മൊറോക്കന്‍ താരം അലാദിന്‍ അജാരെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍ നേടിയത്. തോയ് സിങ് ബോക്സിലേക്ക് നല്‍കിയ പന്ത് ബോക്സിന് മുന്നില്‍ നിന്ന് വെട്ടിത്തിരിഞ്ഞ് അജാരെ വലയിലാക്കുകയായിരുന്നു.
നോര്‍ത്ത് ഈസ്റ്റിനായി മുന്‍ കേരള സന്തോഷ് ട്രോഫി താരം എം.എസ് ജിതിന്‍ മധ്യനിരയില്‍ നിറഞ്ഞുകളിച്ചു. മൂന്ന് പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പട്ടികയില്‍ നാലാംസ്ഥാനത്താണ്.