ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ മാഞ്ചസ്റ്റര്‍ നാലാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.