Share this Article
image
വനിത T-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഫൈനലില്‍
cricket

വനിത ടി-20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ 134 റണ്‍സ് എടുത്തപ്പോള്‍ 17.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു. 48 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്ന അന്നേകെ ബോഷാണ് ദക്ഷിണാഫ്രിക്കയുടെ വിജയ ശില്‍പി. അട്ടിമറി വിജയത്തോടെ ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് എത്തി. 20 ന് നടക്കുന്ന ഫെനല്‍ മത്സരത്തില്‍ ആരാകും എതിരാളിയെന്ന് ഇന്നറിയാം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories