Share this Article
image
വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം ഇന്ന്; ന്യൂസിലാന്‍ഡാണ് എതിരാളികള്‍
cricket

വനിതാ ടി20ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം ഇന്ന്. ന്യൂസിലാന്‍ഡാണ് എതിരാളികള്‍. രാത്രി ഏഴരയ്ക്ക് ദുബായ് ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ സ്മൃതി മന്ദാന, ഷഫാലി വര്‍മ തുടങ്ങിയ താരങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. ആദ്യകീരിടം ലക്ഷ്യമിട്ടാണ് ലോകകപ്പിന് ഇന്ത്യയിറങ്ങുന്നത്.

2020ല്‍ ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയിരുന്നു. സോഫി ഡെവിന്‍ നയിക്കുന്ന ന്യൂസിലാന്‍ഡ് ടീമും തികഞ്ഞ ആത്മ വിശ്വാസത്തിലാണ്.

കഴിഞ്ഞ ടൂര്‍ണമെന്റുകളില്‍ ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയയോടും തോല്‍വി വഴങ്ങിയെങ്കിലും ലോകകപ്പില്‍ മികച്ച പ്രകടനം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് കിവീസ് ഇറങ്ങുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories