സിംഗപ്പൂരില്‍ നടക്കുന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനയുടെ ഡിംഗ് ലിറനും തമ്മിലുള്ള ആറാം മത്സരവും സമനിലയില്‍ അവസാനിച്ചു. 46 നീക്കങ്ങള്‍ക്കൊടുവിലാണ് മത്സരം അവസാനിച്ചത്.
കഴിഞ്ഞ ദിവസം നടന്ന മത്സരവും 42 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയില്‍ പിരിയുകയായിരുന്നു. 14 മത്സരങ്ങളാണ് പരമ്പരയില്‍ ആകെ ഉള്ളത്. ആദ്യം ഏഴ് പോയിന്റ് നേടുന്നയാളാണ് വിജയിക്കുക. ആറാമത്തെ മത്സരം അവസാനിക്കുമ്പോള്‍ ഇരുവരും 3 പോയിന്റുകളോടെ സമനിലയിലാണ്. ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം ചാമ്പ്യന്‍ഷിപ്പിലെ ഏഴാമത്തെ മത്സരം ഡിസംബര്‍ 3 ന് നടക്കും.