ടെന്നിസില്‍ റാഫേല്‍ നദാല്‍ യുഗത്തിന് അന്ത്യം. ഇതിഹാസ സ്പാനിഷ് താരം തോല്‍വിയോടെ കളമൊഴിഞ്ഞു. ഡേവിസ് കപ്പ് ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡിസിന്റെ ബോട്ടിക് ഫാന്‍ഡെ സാന്ഡ്സ്കല്പിനോടാണ് തോല്‍വി.
ഡേവിസ് കപ്പോടെ ടെന്നിസിനോട് വിട പറയുമെന്ന് നദാല്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്. 18 ആം വയസ്സില്‍ ആരംഭിച്ച യാത്രയില്‍ 92 കിരീടങ്ങള്‍ ഈ 38 കാരന് സ്വന്തമാക്കി. 20 വര്‍ഷത്തെ കരിയറില്‍ നദാല്‍ നേടിയത് 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും, 14 ഫ്രഞ്ച് ഓപണ്‍ കിരീടങ്ങളും. 2 ഒളിംപിക് സ്വര്‍ണവും നേടി താരം നേടി.