ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സെമിയില്‍. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ 24 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
നായകന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. രോഹിത് 41 പന്തില്‍ നിന്ന് 92 റണ്‍സെടുത്തു. ഓസീസിനായി ട്രാവിസ് ഹെഡ് അര്‍ധ സെഞ്ച്വറി നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ് ദീപ് സിംഗിന്റെയും രണ്ട് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവിന്റെയും പ്രകടനവും വിജയത്തില്‍ നിര്‍ണായകമായി.