ഐപിഎല്ലില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് പരാജയം.വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 18 റണ്‍സിനാണ ആതിധേയര്‍ പരാജയപ്പെട്ടത്. ലക്‌നൗ ഉയര്‍ത്തിയ 215 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
മുംബൈക്കായി രോഹിത് ശര്‍മയും നമന്‍ ധീറും ബാറ്റിങില്‍ തിളങ്ങി.നിക്കോളാസ് പൂരാനും കെഎല്‍ രാഹുലും ലക്‌നൗവിനായി അര്‍ദ്ധ ശതകം നേടി.തോല്‍വിയോടെ മുബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി സീസണ്‍ പൂര്‍ത്തിയാക്കി.