ബെംഗളൂരു: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ ബെംഗളൂരു എഫ്‌സി രണ്ടിനെതിനെ നാല് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്.
ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ തിരിച്ചെത്തി സമനില പിടിച്ചിരുന്നു.
പിന്നീട് കളിയിൽ മേധാവിത്വം നേടിയ ബെംഗളൂരു വീണ്ടും രണ്ടു തവണ ബ്ലാസ്റ്റേഴ്‌സ് വല കുലുക്കി.
ഏഴാം വിജയവുമായി ബെംഗളൂരു ഒന്നാം സ്ഥാനത്തേക്കു കുതിച്ചു. 11 കളികളിൽനിന്ന് 23 പോയിന്റാണ് ബെംഗളൂരുവിനുള്ളത്. ആറാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തു തുടരുകയാണ്.