ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ നൂറ് മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കി. ഫൈനലില്‍ ജപ്പാനെ തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണതിളക്കം. ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു ജയം. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 95 ആയി. ഇതോടെ ഇന്ത്യന്‍ ടീം പാരീസ് ഒളിംപിക്‌സിന് യോഗ്യത ഉറപ്പാക്കി. ആറ് ഇനങ്ങളില്‍ ഇനി ഒന്‍പത് ഫൈനലുകളാണ് ബാക്കിയുള്ളത്.
അതേസമയം, മലയാളിതാരം എച്ച്.എസ് പ്രണോയ് വെങ്കലം നേടി. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സെമിയില്‍ ചൈനീസ് താരത്തോട് തോല്‍ക്കുകയായിരുന്നു. ചൈനീസ് താരം ലീ ഷീഫെങ്ങിന്റെ ജയം നേരിട്ടുള്ള ഗെയിമുകള്‍ക്കാണ്. നാല്‍പ്പത്തിയൊന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പുരുഷതാരത്തിന് മെഡല്‍ ലഭിക്കുന്നത്.
ഇതുവരെയുള്ള സ്വർണ മെഡലുകൾ:
പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ് ടീം
വനിതാ ക്രിക്കറ്റ് ടീം
ഇക്വിസ്ട്രിയൻ, ടീം ഡ്രസേജ്
ഇക്വിസ്ട്രിയൻ, വ്യക്തിഗതം ഡ്രസേജ് - അനുഷ് അഗർവാല
ഷൂട്ടിങ്, വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം
ഷൂട്ടിങ്, വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് വ്യക്തിഗതം- സിഫ്റ്റ് കൗർ സമ്ര
ഷൂട്ടിങ്, പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം
ഷൂട്ടിങ്, പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം
ഷൂട്ടിങ്, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗതം- പലക് ശർമ
ടെന്നിസ് മിക്സഡ് ഡബിൾസ്- രോഹൻ ബൊപ്പണ്ണ, ഋതുജ ഭോസാലെ
സ്ക്വാഷ്, മെൻസ് ടീം
ഷൂട്ടിങ്, മെൻസ് ട്രാപ്പ് ടീം
മെൻസ് ഷോട്ട്പുട്ട്- തജീന്ദർപാൽ സിങ് തൂർ
3000 മീറ്റർ സ്റ്റീപ്പിൾചേസ്, മെൻസ്- അവിനാശ് സാബ്ലെ
വനിതകളുടെ 5000 മീറ്റർ- പരുൾ ചൗധരി
ജാവലിൻ ത്രോ, വിമെൻ- അന്നു റാണി
ആർച്ചറി, മിക്സഡ് ഡബിൾസ്- ഓജസ് ദിയോതലെ, ജ്യോതി സുരേഖ വെന്നം
ജാവലിൻ ത്രോ, മെൻസ്- നീരജ് ചോപ്ര
4X400 മീറ്റർ റിലേ, മെൻസ്
ആർച്ചറി, വിമെൻസ് കോംപൗണ്ട് ടീം
സ്ക്വാഷ്, മിക്സഡ് ഡബിൾസ്- ദീപിക പള്ളിക്കൽ, ഹരീന്ദർപാൽ സിങ് സന്ധു
ഹോക്കി ,പുരുഷ ടീം