ട്വന്റിട്വന്റി ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരെ ഇന്ത്യക്ക് വിജയം.7 വിക്കറ്റിനായിരുന്നു ഇന്ത്യ അമേരിക്കയെ പരാജയപ്പെടുത്തിയത്.ഇന്ത്യയുടെ വിജയത്തോടെ പാക്കിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമായി.
ടോസ് നേടി ബൗളിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ അമേരിക്കയെ 110 റണ്‍സിന് പുറത്താക്കുകയായിരുന്നു.ഓപ്പണ്‍ര്‍മാരായ സ്റ്റീവന്‍ ടെയിലര്‍ നിതീഷ് കുമാര്‍ എന്നിവരുടെ ബാറ്റിങ്ങിലായിരുന്നു ആഥിതേയര്‍ നൂറ് കടന്നത്.
ബൗളിങ്ങ് തിരഞ്ഞെടുത്ത ക്യാപറ്റന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനം ശരിവെക്കുന്ന തരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികവിലേക്കുയര്‍ന്നു.4 ഓവറില്‍ 9 റണ്‍സിന് ഹര്‍ഷദീപ് സിങ്ങ് 4 വിക്കറ്റും 4 ഓവറില്‍ 14 റണ്‍സിന് ഹാര്‍ദ്ദിക്ക് പാണ്ഡ്യ 2 വിക്കറ്റും നേടി.ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വിരാട് കോഹ്ലിയേയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയേയും നഷ്ടമായി.
18 റണ്‍സുമായി പന്തും പവലിയനിലേക്ക് മടങ്ങിയതോടെ പരാജയം മുന്നില്‍ കണ്ട ഇന്ത്യക്ക് 50 റണ്‍സ് നേടിയ സൂര്യകുമാറും 31 റണ്‍സ് നേടിയ ഡ്യൂബയും ചേര്‍ന്ന നാലാം വിക്കറ്റില്‍ നേടിയ 72 റണ്‍സാണ് വിജയത്തിലേക്ക് എത്തിച്ചത്.
ഒവറുകള്‍ ആരംഭിക്കാന്‍ വൈകുന്നത് 3 തവണ ആവര്‍ത്തിച്ചതോടെ 5 പെനാള്‍ട്ടി റണ്‍സും അമേരിക്കയ്‌ക്കെതിരെ ചുമത്തി.വിജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ കടന്നു.ഇന്ത്യയുടെ വിജയത്തോടെ പാക്കിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷകളും സജീവമായി.