Share this Article
ഇന്ത്യ ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റ് നാളെ മുതല്‍
cricket

ഇന്ത്യ ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റ് നാളെ മുതല്‍. രാവിലെ ഒന്‍പതര മുതല്‍ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഒരു ജയത്തോടെ കിവീസ് മുന്നിലാണ്. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകാതിരിക്കാന്‍ ജയം അനിവാര്യമാണ്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മാറ്റങ്ങളോടെയാകും ഇന്ത്യയിറങ്ങുക.

കെഎല്‍ രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തിയേക്കും. വിരാട് കോഹ്ലി, സര്‍ഫറാസ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ ആതിഥേയര്‍ക്ക് കരുത്താകും. മറുവശത്ത് കിവീസ് ടീമില്‍ കെയിന്‍ വില്യംസണ് പരിക്ക് മൂലം രണ്ടാം ടെസ്റ്റ് നഷ്ടമായിരുന്നു. പരമ്പര തേടാനുറച്ച് ടോം ലാതവും സംഘവും ഇറങ്ങുമ്പോള്‍ രചിന്‍ രവീന്ദ്ര ഉള്‍പ്പെടെയുള്ള താരങ്ങളാണ് പ്രതീക്ഷ നല്‍കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories