Share this Article
ഏഷ്യ കപ്പ് ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാന് ജയം
Pakistan win Asia Cup 2023

ഏഷ്യ കപ്പ് ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാന് ജയം. നേപ്പാളിനെ 238 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നു കരകയറി, 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെടുത്തു.

നേപ്പാള്‍ 23.4 ഓവറില്‍ 104 റണ്‍സിന് ഓള്‍ഔട്ടായി. 131 പന്തില്‍ 151 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസം, 71 പന്തില്‍ 109 റണ്‍സെടുത്ത ഇഫ്തിക്കര്‍ അഹമ്മദ് എന്നിവരാണ് പാക് ബാറ്റര്‍മാരില്‍ തിളങ്ങിയത്.

സ്പിന്നര്‍ ഷാദാബ് ഖാന്‍ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ഫാസ്റ്റ് ബൗളര്‍മാരായ ഷഹീന്‍ ഷാ അഫ്രീദിയും ഹാരിസ് റൗഫും രണ്ടു വിക്കറ്റ് വീതം നേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories