വനിത ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് എയില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ആദ്യ മത്സരത്തില്‍ ന്യൂസിലാന്റിനോടേറ്റ കനത്ത തോല്‍വിയോടെ പൊയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഓരോ മത്സരം വീതം ജയിച്ച ന്യൂസിലാന്റ്,ഓസ്‌ട്രേലിയ , പാകിസ്ഥാന്‍ ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഇന്ന് പാകിസ്ഥാനെതിരെ ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് നോക്കൗട്ട് പ്രതീക്ഷ സജീവമായി നിലനിര്‍ത്താന്‍ സാധിക്കൂ.