ഫ്രഞ്ച് ഓപ്പണ്‍ വനിത സിംഗിള്‍സില്‍ ചെക്ക് റിപ്പബ്ലിക് താരം കരോലിന മുച്ചോവ നിലവിലെ ചാമ്പ്യനായ ഇഗസ്വിറ്റെക്കിനെ നേരിടും. വൈകിട്ട് 6.30 നാണ് ഫൈനല്‍ പോരാട്ടം. ലോക രണ്ടാം നമ്പര്‍ താരവും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവുമായ അരീന സെബലങ്കയെ മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ആവേശകരമായ പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് മുച്ചോവ തന്റെ കന്നി ഗ്രാന്‍സ്ലാം ഫൈനലിലെത്തിയത്.