Share this Article
ചെല്‍സിക്ക് വീണ്ടും നിരാശ; പരാജയപ്പെട്ടത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്
വെബ് ടീം
posted on 26-05-2023
1 min read
English Premiere League; Manchester United beat Chelsea

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വീണ്ടും നിരാശ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ചെല്‍സി പരാജയപ്പെട്ടത്. കാസിമെറോ, ആന്റണി, ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍കസ് റാഷ്ഫോര്‍ഡ് എന്നിവര്‍ യുണൈറ്റഡിനായി ലക്ഷ്യം കണ്ടു. മത്സരം അവസാനിക്കാനിരിക്കെ 89ാം മിനിറ്റില്‍ ജാവോ ഫെലിക്സാണ് ചെല്‍സിയുടെ ആശ്വാസ ഗോള്‍ നേടിയത്. പട്ടികയില്‍ 37 മത്സരങ്ങളില്‍ 43 പോയിന്റുമായി 12ാം സ്ഥാനത്താണ് ചെല്‍സി. അതേസമയം 72 പോയിന്റുമായി മൂന്നാമതുള്ള യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories