മലയാളി താരം സഹൽ അബ്ദുസ്സമദിന്റെയും ലാലിയാൻസുവാല ഛാങ്‌തെയുടെയും മിന്നും ഗോളുകളിൽ ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിൽ മംഗോളിയയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയത്തുടക്കം.ആദ്യ മത്സരത്തിൽ രണ്ടു ഗോളിനാണ് ഇന്ത്യ മംഗോളിയയെ തോൽപ്പിച്ചത്.മത്സരം ആരംഭിച്ച് രണ്ടുമിനിറ്റ് തികയും മുൻപേ സഹലിന്റെ ഇടം കാൽ ഷോട്ട് മംഗോളിയയുടെ വല കുലുക്കി.പതിനാലാം മിനിറ്റിൽ സന്ദേശ് ജിംഗാൻറെ ഹെഡർ മംഗോളിയൻ പ്രതിരോധ താരം ക്ലിയർ ചെയ്തെങ്കിലും തട്ടിത്തെറിച്ചു വന്ന പന്ത് ഛാങ്‌തെ വലയിലാക്കി.
കഴിഞ്ഞയാഴ്ച ഒഡിഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്ക് ആദരമർപ്പിച്ചായിരുന്നു മത്സരം ആരംഭിച്ചത്.രണ്ടാം പകുതിയിൽ മംഗോളിയ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധം ഭേദിക്കാൻ മംഗോളിയൻ മുന്നേറ്റ താരങ്ങൾക്ക് സാധിച്ചില്ല .ഇന്ത്യൻ ഗോൾകീപ്പർ അമരീന്ദർ സിംഗിന്റെ മികച്ച പ്രകടനം മംഗോളിയയ്ക്ക് തിരിച്ചടിയായി.സുനിൽ ഛേത്രിയുടെ ക്യാപ്റ്റിൻസിയിൽ യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു.