ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയുടെ സെമിയില്‍ ജപ്പാനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. സെമിയില്‍ 5-0 നാണ് ഇന്ത്യയുടെ ജയം. ഇന്ന് രാത്രി 8.30ന് നടക്കുന്ന ഫൈനലില്‍ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി. ദക്ഷിണ കൊറിയയെ 6-2ന് തോല്‍പ്പിച്ചാണ് മലേഷ്യ ഫൈനലില്‍ എത്തിയത്.
ലീഗ് മത്സരത്തില്‍ മലേഷ്യയെ 5ഗോളുകള്‍ക്ക് തോാല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുക. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയായിരുന്നു ഇന്ത്യയുടെ കുതിപ്പ്. സെമിയില്‍ ഇന്ത്യയ്ക്കായി ആകാശ്ദീപ് സിങ്, ഹര്‍മന്‍പ്രീത് സിങ്, മന്‍പ്രീത് സിങ്, സുമിത്, കാര്‍ത്തി എന്നിവരാണ് ലക്ഷ്യം കണ്ടത്.