Share this Article
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ താരം അന്‍ഷുമാന്‍ ഗെയിക്ക്വാദ് അന്തരിച്ചു
Indian cricket legend Anshuman Gaekwad passed away

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ താരം അന്‍ഷുമാന്‍ ഗെയിക്ക്വാദ് അന്തരിച്ചു. രക്താര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായും സേവനമഷ്ടിച്ചിട്ടുണ്ട്.

അന്‍ഷുമാന്‍ ഗെയിക്ക്വാദ് ഏറെക്കാലമായി രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ കളിച്ച താരം ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനവും വഹിച്ചിരുന്നു.1975 നും 1987 നുമിടയിലാണ് ഗെയിക്ക്വാദ് ഇന്ത്യക്കായി കളിച്ചത്.40 ടെസ്റ്റ് മത്സരങ്ങളും 15 ഏകദിന മത്സരങ്ങളിലുമായി പാഡണിഞ്ഞു.ടെസ്റ്റില്‍ 70 ഇന്നിങ്ങ്‌സില്‍ നിന്നായി 1985 റണ്‍സാണ് നേടിയത്.

പാക്കിസ്ഥാനിനെതിരെ നേടിയ 201 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.ഏകദിനത്തില്‍ 15 മത്സരങ്ങളില്‍ നിന്ന് 269 റണ്‍സാണ് സമ്പാദ്യം.78 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ മികച്ച പ്രതിരോദം തീര്‍ക്കുന്ന താരം പലപ്പോഴും പേരുകേട്ട വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാര്‍ ഉള്‍പ്പെടുന്ന ലോകോത്തര ബൗളിങ്ങ് നിരയെ പരീക്ഷിച്ചിട്ടുണ്ട്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories