ചെന്നൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് പത്തുവിക്കറ്റ് ജയം. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 37 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 9.2 ഓവറില്‍ മറികടന്നു. സ്‌നേഹ് റാണയുടെ പത്ത് വിക്കറ്റ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നത്.ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 266 റണ്‍സിനും രണ്ടാം ഇന്നിങ്‌സ് 373 റണ്‍സിനും അവസാനിച്ചിരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 337 റണ്‍സ് ലീഡുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിനു വിട്ടു. അവരുടെ പോരാട്ടം 373 റണ്‍സില്‍ അവസാനിച്ചു.
രണ്ടാം ഇന്നിങ്‌സില്‍ സന്‍ ലൂസും ലൗറ വാല്‍വര്‍ടറും സെഞ്ച്വറി നേടി. സന്‍ലൂസ് 109 റണ്‍സെടുത്തു. ഓപ്പണറും ക്യാപ്റ്റനുമായ ലൗറ വാല്‍വര്‍ട 122 റണ്‍സ് നേടി ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കറോറായി. നാദിന്‍ ഡി ക്ലാര്‍ക്ക് 61 റണ്‍സും മരിസന്‍ കാപ് 31 റണ്‍സ് നേടി. മറ്റുള്ളവര്‍ക്കൊന്നും കാര്യമായി റണ്‍സ് നേടാനായില്ല. സ്‌നേഹ് റാണ, ദീപ്തി ശര്‍മസ രാജേശ്വരി ഗെയ്ക് വാദ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ചരിത്രമെഴുതിയാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഷെഫാലി വര്‍മയുടെ ഇരട്ട സെഞ്ച്വറി (205)യും സ്മൃതി മന്ധാനയുടെ സെഞ്ച്വറിയും (149), ജെമിമ റോഡ്രിഗസ് (55), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (69), റിച്ച ഘോഷ് (89) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.