ഐപിഎല്‍ ലേലത്തിലെ വിലയേറിയ താരമായി ചരിത്രമെഴുതി മിച്ചല്‍ സ്റ്റാര്‍ക്ക്. കമ്മിന്‍സ് മണിക്കൂറുകള്‍ക്ക് മുന്‍പ് സ്ഥാപിച്ച റെക്കോര്‍ഡ് മറികടന്നു താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 24.75 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്.
20.50 കോടിയ്ക്ക് കമ്മിന്‍സിനെ സണ്‍ റൈസേഴ്‌സ് ഹൈദാരാബാദ് ലേലത്തിന്റെ ആദ്യ മണിക്കൂറുകളില്‍ സ്വന്തമാക്കിയതായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ ലേലം. ഈ റെക്കോര്‍ഡാണ് സ്റ്റാര്‍ക്ക് മറികടന്നത്.
വെസ്റ്റ് ഇന്‍ഡീസ് താരം അല്‍സാരി ജോസഫും. പേസര്‍മാരില്‍ നേട്ടമുണ്ടാക്കി. താരത്തെ 11.5 കോടിയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി.
ഇന്ത്യന്‍ ബൗളര്‍ ശിവം മവിയെ 6.4 കോടിയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെടുത്തു. 50 ലക്ഷമായിരുന്നു അടിസ്ഥാന വില.
വെറ്ററന്‍ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിനായും ടീമുകള്‍ മത്സരിച്ചു. താരത്തെ 5.8 കോടിയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളും താരത്തിനായി ശ്രമിച്ചിരുന്നു. രണ്ട് കോടി രൂപയായിരുന്നു ഉമേഷിന്റെ അടിസ്ഥാന വില.