Share this Article
പകരം വീട്ടി ഇന്ത്യ; രണ്ടാം ടി 20യിൽ സിംബാബ്‌വെയെ തകർത്തു തരിപ്പണമാക്കി
വെബ് ടീം
posted on 07-07-2024
1 min read
india-vs-zimbabwe-t20i-cricket

ഹരാരെ: രണ്ടാം ടി20യിൽ ആദ്യ കളിയിലെ കനത്ത പരാജയത്തിന്  സിംബാബ്‌വെയോട്  പകരം ചോദിച്ച് ഇന്ത്യ. ശനിയാഴ്ചയില്‍നിന്ന് വിഭിന്നമായി ടോസ് കിട്ടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയാണ് ചെയ്തത്. നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്തായി. ക്രീസില്‍ സെഞ്ചുറിയുമായി താണ്ഡവമാടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ഋതുരാജ് ഗെയ്ക്ക്‌വാദ്, റിങ്കു സിങ് എന്നിവരും തിളങ്ങി. ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.കഴിഞ്ഞ കളിയിലെ ടോപ് സ്‌കോറര്‍ ശുഭ്മാന്‍ ഗില്ലൊഴികെ ഇന്ത്യന്‍ നിരയില്‍ ബാക്കി ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി. 47 പന്തില്‍ എട്ട് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 100 റണ്‍സാണ് അഭിഷേക് ശര്‍മ നേടിയത്. ഋതുരാജ് ഗെയ്ക്ക്‌വാദ് 47 പന്തില്‍ ഒരു സിക്‌സും 11 ഫോറും സഹിതം 77 നേടി പുറത്താകാതെ നിന്നു. 22 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം 48 റണ്‍സ് നേടിയ റിങ്കു സിങ്ങായിരുന്നു ഗെയ്ക്ക്‌വാദിനൊപ്പം ക്രീസില്‍. സിംബാബ്‌വെയ്ക്കായി ബ്ലെസ്സിങ് മുസറബനി, വെല്ലിങ്ടണ്‍ മസാകദ്‌സ എന്നിവര്‍ക്കാണ് വിക്കറ്റ്. സിംബാബ്‌വെയ്ക്കായി വെസ്ലി മധ്‌വരെയും (39 പന്തില്‍ 43) വാലറ്റത്ത് ലൂക്ക് ജോങ്‌വെയും (23 പന്തില്‍ 27) പൊരുതിനോക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories