Share this Article
കായികമേളയുടെ പേരു മാറ്റം ആലോചനയിൽ; ഇനി മുതൽ ‘സ്കൂൾ ഒളിമ്പിക്സ്’ എന്നാക്കിയേക്കും, പേര് മാറ്റം അടുത്ത വർഷമെന്നും മന്ത്രി വി ശിവൻകുട്ടി
വെബ് ടീം
posted on 17-10-2023
1 min read
school sports will be known as school olympics-v sivankutty

തൃശൂർ: സംസ്ഥാന സ്‌കൂൾ കായികമേളയുടെ പേര് മാറ്റാൻ ആലോചന. കായിക മേളയെ സ്കൂൾ ഒളിമ്പിക്സ് എന്നാക്കുന്നത് ആലോചനയിലാണ്. പേര് മാറ്റം അടുത്ത വർഷം മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ഒളിമ്പിക്സ് ആയാൽ മത്സരയിനങ്ങളിൽ ഗെയിംസും ഉൾപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.

കായിക താരങ്ങൾക്ക് ജോലി നൽകുന്നതിൽ ഇടതു സർക്കാരിന് മികച്ച റെക്കോർഡാണുള്ളത്. 7 വർഷത്തിനിടെ 676 പേർക്ക് ജോലി നൽകിയിട്ടുണ്ട്. കുട്ടികൾക്ക് സമയം കിട്ടിയില്ല എന്ന പരാതി വസ്തുതയാണ്.

അടുത്ത വർഷം പ്രശ്നം പരിഹരിക്കാം. ഒരു സ്പോർട്സ് കലണ്ടർ ഉണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു. കുന്നംകുളത്ത് സ്കൂൾ കായികമേളയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

64ാമത് സംസ്ഥാന സ്കൂൾ കായിക മേള മാധ്യമ അവാർഡും മന്ത്രി പ്രഖ്യാപിച്ചു.

തൃശ്ശൂർ കുന്നംകുളത്ത് പുരോഗമിക്കുന്ന മത്സരത്തിൽ ആദ്യ ദിനത്തിൽ തന്നെ  റെക്കോർഡുകൾ പിറന്നു.നിലവിലെ ചാമ്പ്യന്മാരായ പാലക്കാടും രണ്ടാം സ്ഥാനക്കാരായ മലപ്പുറവും തമ്മിൽ വാശിയേറിയ മത്സരമാണ് ട്രാക്കിൽ നടക്കുന്നത്. കൈകോത്സവത്തിലെ ആദ്യ സ്വർണം കണ്ണൂരിലെ ഗോപിക ഗോപി സ്വന്തമാക്കി. അഞ്ചു ദിവസങ്ങളായി നടക്കുന്ന കായികോത്സവത്തിൽ 98 ഇനങ്ങളിലായി മൂവായിരത്തോളം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories