Share this Article
മൂന്നാം ഏകദിനത്തിൽ കൂറ്റൻ തോൽവി; ശ്രീലങ്കയ്‌ക്കെതിരെ പരമ്പര നഷ്ടമാക്കി ഇന്ത്യ
വെബ് ടീം
posted on 07-08-2024
1 min read
INDIA LOST ODI SERIES AGAINST INDIA

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി.ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 248 റൺസ്. ഇന്ത്യയുടെ മറുപടി 26.1 ഓവറിൽ 138 റൺസിൽ അവസാനിച്ചു.  ഒന്നാം ഏകദിനത്തിൽ ‘ടൈ’യും രണ്ടാം ഏകദിനത്തിൽ 32 റൺസ് തോൽവിയും വഴങ്ങിയ ഇന്ത്യ ഇതോടെ മൂന്നാം ഏകദിനത്തിൽ ഏറ്റുവാങ്ങിയത് കൂറ്റൻ തോൽവിയാണ്.110 റൺസിനാണ് ശ്രീലങ്ക ഇന്ത്യയെ തകർത്തത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പര 2–0ന് അവർ സ്വന്തമാക്കി. 

27 വർഷങ്ങൾക്കു ശേഷമാണ് ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ പരമ്പര വിജയിക്കുന്നത്.1997നു ശേഷം ഇതാദ്യമായി അവർക്കെതിരെ ഏകദിന പരമ്പര നഷ്ടമാക്കിയെന്ന നാണക്കേടും ഗൗതം ഗംഭീറിന്റെ ഏകദിന അരങ്ങേറ്റത്തിൽ കിട്ടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories