Share this Article
ലോകകപ്പ് ക്രിക്കറ്റ് ഒക്ടോബർ 5 മുതൽ, ഫൈനല്‍ നവംബര്‍ 19ന്, സന്നാഹ മത്സരങ്ങൾ കാര്യവട്ടത്ത്
വെബ് ടീം
posted on 27-06-2023
1 min read
WORLDCUP CRICKET SHEDULE OUT

ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ ഷെഡ്യൂള്‍ പുറത്തുവന്നു. 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. നവംബർ 19 ഞായറാഴ്ചയാണു ഫൈനൽ പോരാട്ടം. ഒക്ടോബർ 15ന് ഇന്ത്യ– പാക്കിസ്ഥാൻ മത്സരവും അഹമ്മദാബാദിലാണ്. ഇതിനു പുറമേ ഇംഗ്ലണ്ട്– ന്യൂസീലന്‍ഡ് ഉദ്ഘാടന മത്സരം (ഒക്ടോബർ അഞ്ച്), ഇംഗ്ലണ്ട്– ഓസ്ട്രേലിയ (നവംബർ നാല്), ദക്ഷിണാഫ്രിക്ക– അഫ്ഗാനിസ്ഥാൻ (നവംബർ 10) മത്സരങ്ങളും മോദി സ്റ്റേഡിയത്തിൽ നടത്തും.

രാജ്യത്തെ പത്ത് വേദികളിലായി 48 മത്സരങ്ങൾ നടത്തും. തിരുവനന്തപുരത്തെ നേരത്തേ പരിഗണിച്ചിരുന്നെങ്കിലും ഒഴിവാക്കി. സന്നാഹ മത്സരങ്ങൾക്കുള്ള വേദിയായി തിരുവനന്തപുരത്തെയും ഗുവാഹത്തിയെയും തിരഞ്ഞെടുത്തു.

ഡൽഹി, ധരംശാല, ലക്നൗ, അഹമ്മദാബാദ്, കൊൽക്കത്ത, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.2019 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസീലൻഡും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories