Share this Article
അണ്ടര്‍ 17 ലോകകപ്പ്; ജര്‍മനിക്ക് കന്നിക്കിരീടം
വെബ് ടീം
posted on 02-12-2023
1 min read
GERMONY WON UNDER 17 FOOTBALL CROWN

സുരകാര്‍ത്ത: അണ്ടര്‍ 17 ലോകകിരീടം സ്വന്തമാക്കി ജര്‍മനി.ഫൈനലിൽ  ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ജര്‍മനി തങ്ങളുടെ ആദ്യലോകകിരീടം സ്വന്തമാക്കിയത്. നിശ്ചിത 90-മിനിറ്റില്‍ ഇരുടീമുകളും രണ്ട് ഗോള്‍വീതമടിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടില്‍ 4-3 നാണ് ജര്‍മനിയുടെ ജയം. രണ്ടാം ലോകകിരീടം മോഹിച്ചെത്തിയ ഫ്രാന്‍സ് യുവനിര നിരാശയോടെ മടങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories