Share this Article
ക്രിക്കറ്റിന്റെ 146 വര്‍ഷത്തെ ചരിത്രത്തിലാദ്യം; അപൂര്‍വ നേട്ടത്തിൽ കോലി
വെബ് ടീം
posted on 29-12-2023
1 min read
VIRAT KOLI RECORD

സെഞ്ചുറിയാൻ: ക്രിക്കറ്റിന്റെ 146 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഏഴ് കലണ്ടര്‍ വര്‍ഷം 2000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡുമായി കോലി സ്വന്തം പേരിലാക്കിയത്. ആറുതവണ ഈ നേട്ടം കൈവരിച്ച ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെ മറികടന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് തുടങ്ങുംമുമ്പ് കോലി ഈവര്‍ഷം 1934 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ 28 റണ്‍സ് നേടിയതോടെ 2000-റണ്‍സ് തികച്ചു. 76 റണ്‍സുമായി പുറത്തായപ്പോള്‍ മൊത്തം റണ്‍സ് 2048 ആയി. 

ഈ വര്‍ഷം ഏകദിനത്തില്‍ 1377 റണ്‍സും ടെസ്റ്റില്‍ 633 റണ്‍സും നേടി. 35 മത്സരങ്ങളാണ് കളിച്ചത്. 2012 (2186 റണ്‍സ്), 2014 (2286), 2016 (2595), 2017 (2818), 2018 (2735), 2019 (2455) എന്നീ വര്‍ഷങ്ങളിലാണ് കോലി ഇതിനു മുമ്പ് 2000 കടന്നത്. 1877 മുതലുള്ള ഔദ്യോഗിക ക്രിക്കറ്റ് രേഖകള്‍ പ്രകാരം ആദ്യമായാണ് ഒരു താരം ഏഴ് കലണ്ടര്‍ വര്‍ഷങ്ങളില്‍ ഈ നേട്ടത്തിലെത്തുന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories