ടി20 ലോകകപ്പില്‍ ആദ്യ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ന്യൂഗിനിയക്കെതിരെ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസിന്റെ ജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാപ്പുവ ന്യൂഗിനിയ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കിനില്‍ക്കേ വിന്‍ഡീസ് ലക്ഷ്യം മറികടന്നു. 27 പന്തില്‍ 42 റണ്‍സെടുത്ത റോസ്റ്റന്‍ ചേസ് ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.