Share this Article
സ്പാനിഷ് ലീഗില്‍ ടീമുകള്‍ക്ക് ഇന്ന് സീസണിലെ അവസാന മത്സരം
വെബ് ടീം
posted on 04-06-2023
1 min read
Spanish League; Last Test Today

സ്പാനിഷ് ലീഗില്‍ ടീമുകള്‍ക്ക് ഇന്ന് സീസണിലെ അവസാന മത്സരം. റയല്‍ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, സെവിയ്യ ടീമുകള്‍ ജയം തേടി കളത്തിലിറങ്ങും. റയലിന് അത്ലറ്റിക് ക്ലബ് ആണ് എതിരാളി. ഹാട്രിക് ജയം നേടി പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തുകയാവും റയല്‍ ലക്ഷ്യമിടുക.


വിയ്യാറലിനെതിരെ ജയം മാത്രം ലക്ഷ്യമിട്ടാണ് അത്ലറ്റികോ മാഡ്രിഡിന്റെയും വരവ്. റയല്‍ പരാജയപ്പെടുകയും വിയ്യാറലിനെതിരെ ജയം നേടുകയും ചെയ്താല്‍ അത്ലറ്റികോ മാഡ്രിഡിന് രണ്ടാം സ്ഥാനത്തേക്ക് മുന്നേറാം. സെവിയ്യക്ക് റയല്‍ സോസിഡാഡ് ആണ് എതിരാളികള്‍. പട്ടികയില്‍ സോസിഡാഡ് നാലാമതും സെവിയ്യ പതിനൊന്നാമതുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories