ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് കേരളത്തില്‍. ട്രോഫി ടൂറിന്റെ ഭാഗമായാണ് ലോകകപ്പ് കേരളത്തിലെത്തിച്ചത്. ഇന്നു മുതല്‍ 12-ാം തീയതി വരെ ട്രോഫി കേരളത്തിലുണ്ടാകും.
തിരുവനന്തപുരത്ത് മുക്കോല സെയ്ന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ ഇന്ന് ട്രോഫിയുടെ പ്രദര്‍ശനം ഉണ്ടായിരുന്നു. ട്രോഫിയുടെ പര്യടനം സ്വകാര്യപരിപാടിയായാണ് പ്രദര്‍ശനം. സ്വകാര്യ ഏജന്‍സിക്കാണ് ഇതിന്റെ ചുമതല. തിരുവനന്തപുരത്തും കൊച്ചിയിലും ഒന്നിലധികം വേദികളില്‍ ട്രോഫിയുടെ പ്രദര്‍ശനം നടക്കുക.
ലോകകപ്പിന്റെ മുഖ്യവേദിയായ അഹമ്മദാബാദില്‍ നിന്ന് ട്രോഫി പര്യടനം ആരംഭിച്ചത്. ഇന്ത്യക്ക് പുറമേ 18 രാജ്യങ്ങളില്‍ പര്യടനം ഉണ്ടായിരിക്കും. കേരളത്തിലെ ട്രോഫി ന്യൂസിലാന്‍ഡിലേക്ക് കൊണ്ടുപോകും. പര്യടനത്തിന് ശേഷം സെപ്റ്റംബറില്‍ തിരിച്ചെത്തും. ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്.