ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര ഡയമണ്ട് ലീഗില്‍ ജേതാവായി. ഈവര്‍ഷത്തെ ആദ്യമത്സരത്തിലാണ് ചോപ്രയുടെ വിജയത്തുടക്കം.
പുരുഷ ജാവലിന്‍ത്രോയില്‍ 88.67 മീറ്റര്‍ എറിഞ്ഞിട്ട നീരജ് ഈ സീസണിലെ ലോകത്തെ മികച്ച പ്രകടനവുമായാണ് ദോഹയില്‍ തിളങ്ങിയത്. പിന്നീട് 3 തവണ കൂടി നീരജിന്റെ ജാവലിന്‍ 85 മീറ്റര്‍ മറികടന്നു. ഡയമണ്ട് ലീഗ് അത്ലറ്റിക്സില്‍ ഇതു മൂന്നാം തവണയാണ് നീരജ് ജേതാവാകുന്നത്.
ജാവലിനില്‍ ലോകചാമ്പ്യനായ ഗ്രനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്, ഒളിമ്പിക് വെള്ളിമെഡല്‍ നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കുബ് വാദ്‌ലെച്ച് എന്നിവരായിരുന്നു നീരജ് ചോപ്രയുടെ പ്രധാന എതിരാളികള്‍. ടോക്കിയോ ഒളിംപിക്സില്‍ നീരജിനു പിന്നില്‍ വെള്ളി നേടിയ യാക്കൂബ് വാല്‍ഡെജിന്‍ 88.63 മീറ്റര്‍ ദൂരം പിന്നിട്ട് രണ്ടാംസ്ഥാനം കരസ്ഥമാക്കി. അതേസമയം പുരുഷന്‍മാരുടെ ട്രിപ്പിള്‍ജംപില്‍ മത്സരിച്ച മലയാളി താരം എല്‍ദോസ് പോള്‍ പത്താം സ്ഥാനം സ്വന്തമാക്കി. ദോഹയിലെ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലായിരുന്നു മത്സരം.