ഐപിഎല്‍ പത്താം സീസണിലെ രണ്ടാം ഫൈനലിസ്റ്റിനെ ഇന്നറിയാം.വൈകീട്ട് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ സജ്ഞു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് , പാറ്റ് കമ്മിന്‍സിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.
വൈകീട്ട് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ആണ് ക്വാളിഫയറിന്റെ രണ്ടാം റൗണ്ട് നടക്കുക.കരുത്തരായ ബാറ്റിങ് - ബൗളിംഗ് നിരകളോടെയാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത് എന്നതിനാല്‍ തന്നെ വിജയം ആര്‍ക്കെന്നത് പ്രവചനാതീതമാകും.
തുടര്‍ച്ചയായ മത്സരങ്ങളിലെ തോല്‍വിക്കു ശേഷം , അതിഗംഭീരമായ തിരിച്ചു വരവിലൂടെ ബംഗളൂരുവിനെ പരാജയപ്പെടുത്തിയാണ് രാജസ്ഥാന്‍ രണ്ടാം ക്വാളിഫറിലെത്തുന്നത്.എന്നാല്‍ തുടക്കം മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വച്ച ടീമാണ് ഹൈദരാബാദും എന്നതിനാല്‍ ബലാബലം തുല്യമെന്നുറപ്പ്.
ഇരു ടീമുകള്‍ലക്കു മോശമല്ലാത്ത ബാറ്റിംഗ നിരയുണ്ട്.ഹൈദരാബാദില്‍ മികച്ച ഫോമിലുള്ള ട്രവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ കമ്മിന്‍സ് കൂടി ബാറ്റിംഗില്‍ പ്രതിരോധം തീര്‍ക്കും, രാജസ്ഥാന്‍ റോയല്‍സിലാകട്ടെ , റിയാല്‍ പരാഗ്, യശസ്വി ജസയ്വാള്‍, ഷിംറോണ്‍ ഹിറ്റ്‌മെയര്‍,ക്യാപ്റ്റന്‍ സജ്ഞു സാംസണ്‍ എന്നിവരെ പേടിക്കണം.ചാഹലും ആര്‍ അശ്വിനുമടങ്ങുന്ന സ്പിന്നിംഗ് നിരയാണ് ബൗളിംഗില്‍ ഹൈദരാബാദിന്റെ കരുത്ത്.
അതേസമയം ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ എന്നിവരുടെ മികച്ച ബൗളിംഗാണ് ബംഗളൂരുവിനെ നിലം പരിശാക്കാന്‍ രാജസ്ഥാനെ സഹായിച്ചത്.രാജസ്ഥാന്‍ ടോസ് നേടുകയാണെങ്കില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ആദ്യം ബാറ്റ് ചെയ്ത് സ്‌കോര്‍ ഉയര്‍ത്തിയാല്‍ രാജസ്ഥാനെ പിടിച്ചു കെട്ടുക ശ്രമകരമായിരിക്കും.ഒരേ പോലെ ശക്തമായ രാജസ്ഥാന്റെ ബാറ്റിംഗ് നിരയെയും ബൗളിംഗ് നിരയെയും ശരാശരിയില്‍ താഴെ പിടിച്ചു നിര്‍ത്തിയാലേ ഹൈദരാബാദിന് ഫൈനലിലേക്കുള്ള വഴി തെളിയൂ.