Share this Article
image
പാരിസ് ഒളിംപിക്സിലെ ആദ്യ സ്വർണം ചൈനയ്ക്ക്, ആദ്യ മെഡൽ കസാഖിസ്ഥാന്; കുതിപ്പ് തുടങ്ങി ചൈന
വെബ് ടീം
posted on 27-07-2024
1 min read
/china-won-first-GOLD-medal-in-paris-olympics

പാരിസ്: 2024 ഒളിംപിക്സിലെ ആദ്യ സ്വർണം ചൈനയ്ക്ക്. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഫൈനലിൽ ദക്ഷിണകൊറിയയെ 16–12ന് തോൽപിച്ചാണ് ചൈന മെഡൽ വേട്ടയ്ക്കു തുടക്കമിട്ടത്. ചൈനീസ് താരങ്ങളായ ഹുവാങ് യുടിങ്ങും ഷെങ് ലിയാവോയും ആദ്യ റൗണ്ടിൽ പിന്നില്‍നിന്ന ശേഷമാണ് മത്സരം സ്വന്തമാക്കിയത്.

ദക്ഷിണകൊറിയ വെള്ളിയും കസഖ്സ്ഥാൻ വെങ്കലവും നേടി. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ജർമൻ സഖ്യത്തെയാണ് കസഖ്സ്ഥാൻ തോൽപിച്ചത്. ഈയിനത്തിൽ ഇന്ത്യയ്ക്ക് മെഡൽ റൗണ്ടിൽ കടക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി ഇറങ്ങിയ രമിത ജിൻ‍ഡാൽ– അർജുൻ ബബുത, എലവേനിൽ വലറിവാൻ– സന്ദീപ് സിങ് സഖ്യങ്ങൾ യഥാക്രമം ആറ്, 12 സ്ഥാനങ്ങളിലാണു ഫിനിഷ് ചെയ്തത്. 

അതേ സമയം പാരീസ് ഒളിംപിക്‌സിലെ ആദ്യ മെഡല്‍ കസഖിസ്ഥാൻ നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തില്‍ ആണ്  കസാഖിസ്ഥാന്‍ വെങ്കലം നേടിയത്.

അലക്‌സാന്‍ഡ്ര ലെ- ഇസ്ലാം സതപയേവ് സഖ്യമാണ് വെങ്കല മെഡല്‍ പോരില്‍ നേട്ടം വെടിവച്ചിട്ടത്. വെങ്കല പോരാട്ടത്തില്‍ ജര്‍മനിയുടെ മിക്‌സിമിലിയന്‍ ഉള്‍റെഹ്- അന്ന ജാന്‍സന്‍ സഖ്യത്തെയാണ് വീഴ്ത്തിയത്. 17-5നാണ് കസാഖ് സഖ്യം വിജയവും മെഡലും സ്വന്തമാക്കിയത്.

28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കസാഖിസ്ഥാന്‍ ഒളിംപിക്‌സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്നത്. 1996 അറ്റ്‌ലാന്റ ഒളിംപിക്‌സിലാണ് അവസാനമായി അവര്‍ ഷൂട്ടിങ് മെഡല്‍ നേടിയത്.അതേ സമയം ആദ്യ മെഡല്‍ പോരിനിറങ്ങിയ ഇന്ത്യക്ക് നിരാശ. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ് മിക്സഡ് ടീമിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ രണ്ട് സഖ്യങ്ങള്‍ക്കും ഫൈനലിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.

ഇന്ത്യയുടെ രമിത ജിന്‍ഡാല്‍- അര്‍ജുന്‍ ബബുത സഖ്യവും ഇളവനില്‍ വാളറിവന്‍- സന്ദീപ് സിങ് സഖ്യവുമാണ് മെഡല്‍ പോരില്‍ നിന്നു പുറത്തായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories