Share this Article
ഇന്ത്യയ്ക്ക് മൂന്നാം സ്വർണം; 41 വർഷങ്ങൾക്ക് ശേഷം അശ്വാഭ്യാസം ടീം വിഭാഗത്തിൽ മെഡൽ നേട്ടം
വെബ് ടീം
posted on 26-09-2023
1 min read
INDIA WON THIRD GOLD IN EQUSTRIAN TEAM EVENT

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്‍റെ മൂന്നാം ദിവസം ഇന്ത്യ സ്വർണ നേട്ടം മൂന്നായി ഉയർത്തി. അശ്വാഭ്യാസത്തിന്‍റെ ടീം ഇനത്തിലാണ് പുതിയ നേട്ടം. രാവിലെ സെയ്‌ലിങ്ങിൽ നേടിയ വെള്ളിയും വെങ്കലവും കൂടിയാകുമ്പോൾ ചൊവ്വാഴ്ചത്തെ മെഡൽ നേട്ടം മൂന്നായി.

അശ്വാഭ്യാസം  ടീം ഡ്രസ്സേജ് ഇനത്തിൽ ഇന്ത്യ 209.205 പോയിന്‍റുമായി ഒന്നാമതെത്തിയപ്പോൾ ചൈനയും ഹോങ്കോങ്ങും യഥാക്രമം വെള്ളിയും വെങ്കലവും നേടി. ഹൃദയ് ഛേദ, ദിവ്യകൃതി സിംഗ്, അനുഷ് അഗര്‍വാല, സുദീപ്തി ഹജേല എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്.



ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories