Share this Article
ഇന്ത്യയുടെ സാത്വിക് -ചിരാഗ് സഖ്യം സെമിഫൈനലില്‍
Korean Open Badminton Tournament; Satwiks- Chirag Pair qualifies for semi final

കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമിഫൈനലില്‍. ക്വാര്‍ട്ടറില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജപ്പാന്റെ തകുറോ ഹോക്കി-യുഗോ കൊബയാഷി സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.

സ്‌കോര്‍ 21-14, 21-17. ജാപ്പനീസ് ജോഡിക്കെതിരെ സാത്വിക്‌സായിരാജ്-ചിരാഗ് സഖ്യത്തിന്റെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ നാലാം ജയമാണിത്. ചൈനയുടെ ലിയാങ് വെയ്‌കെംഗ്-വാങ് ചാങ് സഖ്യത്തെയാണ് ശനിയാഴ്ച നടക്കുന്ന സെമി പോരാട്ടത്തില്‍ ചിരാഗ്-സാത്വിക് സഖ്യം നേരിടുക.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories