Share this Article
വീണ്ടും മഴ; ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് മത്സരം നിര്‍ത്തിവെച്ചു
വെബ് ടീം
posted on 27-09-2024
1 min read
INDIA VS BANGLADESH TEST

കാന്‍പുര്‍: ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടയിൽ വീണ്ടും മഴ. കാന്‍പുര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം സെഷന്‍ ബാറ്റിങ് ആരംഭിച്ചതിനു പിന്നാലെയാണ് വീണ്ടും മഴയെത്തിയത്. ഇതോടെ അമ്പയര്‍മാര്‍ മത്സരം നിര്‍ത്തിവെയ്ക്കുകയായിരുന്നു. നിലവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്. 40* റണ്‍സുമായി മോമിനുള്‍ ഹഖും ആറു റണ്‍സുമായി മുഷ്ഫിഖുര്‍ റഹീമുമാണ് ക്രീസില്‍.

ഓപ്പണര്‍മാരായ സാക്കിര്‍ ഹസന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ (31) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. സാക്കിറിനെയും ഷദ്മാനെയും ആകാശ് ദീപ് പുറത്താക്കി. ഷാന്റോയെ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories