Share this Article
image
2026 ലോകകപ്പ് യോഗ്യതാ മത്സരം;കൊളംബിയയ്ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി
football

2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കൊളംബിയയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ പരാജയം.

ജയിംസ് റോഡ്രിഗസ്, യെര്‍സണ്‍ മോസ്‌ക്വെറ എന്നിവരാണ് കൊളംബിയയ്ക്കായി ഗോള്‍ നേടിയത്. അര്‍ജന്റീനയ്ക്കായി നിക്കോളാസ് ഗോണ്‍സാലസ് ഗോള്‍  നേടി.

കോപ്പ അമേരിക്ക ഫൈനലില്‍ കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ലയണല്‍ മെസ്സി ഇല്ലാതെയാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. ജയത്തോടെ 16 പോയിന്റുമായി കൊളംബിയ രണ്ടാം സ്ഥാനത്തെത്തി. 18 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories