Share this Article
തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച സ്കോർ
വെബ് ടീം
posted on 08-11-2024
1 min read
sanju

ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. വെറും 47 പന്തിലാണ്  100 തികച്ചത്. 107റൺസാണ് സഞ്ജു എടുത്തത്. അതിൽ തന്നെ 9  സിക്സുകളും 7  ഫോറുകളും അടിച്ചാണ് സെഞ്ചുറി തികച്ചത്.പുറത്താകും മുൻപ് ഒരു സിക്സ് കൂടി അടിച്ച് 10ആക്കിയാണ് സഞ്ജു കളം വിട്ടത്. തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര സെഞ്ചുറിയോടെ തുടർച്ചയായ രണ്ട് ടി 20കളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങി ഇന്ത്യക്കായി സഞ്ജുവും അഭിഷേകും കരുതലോടെയാണ് തുടങ്ങിയത്. ജെറാൾഡ് കോറ്റ്‌സി എറിഞ്ഞ നാലാം ഓവറില്‍ അഭിഷേക് ശര്‍മ മടങ്ങി. 8 പന്തില്‍ ഏഴ് റണ്‍സെടുത്ത അഭിഷേക് ശര്‍മ അയ്ഡൻ മാർക്രത്തിന് ക്യാച്ച് നൽകിയാണ് പുറത്തായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories