ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന അവാര്‍ഡ് ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവായ ഷൂട്ടര്‍ മനു ഭാക്കറിന് നല്‍കുന്നതില്‍ തീരുമാനം നാളെ. കേന്ദ്ര കായികമന്ത്രി മന്‍സുക് മാണ്ഡവ്യ വിഷയത്തില്‍ ഇടപെട്ടു.
പന്ത്രണ്ട് അംഗ കായിക അവാര്‍ഡ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ വിശദാംശങ്ങളും മന്ത്രി തേടിയിട്ടുണ്ട്. മനു ഭാക്കറിന്റെ പേര് ശുപാര്‍ശ പട്ടികയില്‍ ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.കുടുംബമടക്കം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയതോടെയാണ് കായിക മന്ത്രിയുടെ ഇടപെടല്‍.
അതേ സമയം പുരസ്‌കാരത്തിന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കേണ്ട അപേക്ഷ മനുഭാക്കര്‍ നല്‍കിയിരുന്നില്ലെന്നാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍ അപേക്ഷ നല്‍കിയിരുന്നതായി കുടുംബം വ്യക്തമാക്കിയിരുന്നു.
പാരീസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തിലും മെഡല്‍ നേടി ഏറ്റവും പ്രായം കുറഞ്ഞ താരമാണ് മനു ഭാക്കര്‍.