Share this Article
ജയ്‌ ഷാ ഐസിസി ചെയർമാൻ;എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
വെബ് ടീം
posted on 27-08-2024
1 min read
JAI SHA

ദുബായ്‌ : ഇന്റർ നാഷണൽ ക്രിക്കറ്റ്‌ കൗൺസിലിന്റെ(ഐസിസി) പുതിയ ചെയർമാനായി ജയ്‌ ഷായെ തെരഞ്ഞെടുത്തു. ന്യൂസിലൻഡുകാരനായ ഗ്രേഗ്‌ ബാർക്ലെയ്‌ക്ക്‌ പകരക്കാരനായാണ്‌ പുതിയെ ചെയർമാനെ തെരഞ്ഞെടുത്തിരിക്കുന്നത്‌. നിലവിലെ ബിസിസിഐ സെക്രട്ടറിയായ ജയ്‌ ഷാ ഐസിസി തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തി കൂടിയാണ്‌. 2024-ഡിസംബര്‍ ഒന്ന് മുതലാണ് ജയ് ഷാ ചെയര്‍മാനായി ചുമതലയേല്‍ക്കുക..


രണ്ട്‌ തവണ ചെയർമാനായ ഗ്രേഗ്‌ ബാർക്ലെയുടെ കാലാവധി അവസാനിച്ചതോടെയാണ്‌ ഐസിസി തലപ്പത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. തെരഞ്ഞെടുപ്പിൽ എതിരില്ലാതെയായിരുന്നു ജയ്‌ ഷായുടെ വിജയം.

നിലവില്‍ ബി.സി.സി.ഐ സെക്രട്ടറിയായ ജയ്ഷായ്ക്ക് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories