പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഏകദിന പരമ്പരയിലെ നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തിരഞ്ഞെടുത്തു. വെസ്റ്റ് ഇന്‍ഡീസ് കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേടീമിനെ നിലനിര്‍ത്തി. ഇന്ത്യയ്ക്ക് വേണ്ടി ഈ മത്സരത്തിലും നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയും കളിക്കില്ല. സഞ്ജു സാംസണ്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി.
ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റമാണുള്ളത്. ഉമ്രാന്‍ മാലിക്കിന് പകരം ജയ്‌ദേവ് ഉനദ്കട്ടും അക്ഷര്‍ പട്ടേലിന് പകരം ഋതുരാജ് ഗെയ്ക്‌വാദും ടീമിലിടം നേടി. സഞ്ജു ഇത്തവണ നാലാമനായി കളിക്കും. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്.