പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30 നാണ് ആദ്യമത്സരം. വൈകീട്ട് ആറിനാണ് ഉദ്ഘാടന ചടങ്ങുകള്‍. ആദ്യദിനം രണ്ടു മത്സരങ്ങള്‍ നടക്കും. ആദ്യമാച്ചില്‍ മുഹമ്മദ് അസറുദ്ദീന്‍ നയിക്കുന്ന ആലപ്പി റിപ്പിള്‍സ് വരുണ്‍ നായനാരുടെ നേതൃത്വത്തിലുള്ള തൃശൂര്‍ ടൈറ്റന്‍സിനെ നേരിടും.
ഉദ്ഘാടനചടങ്ങിന് പിന്നാലെ രണ്ടാമത്തെ മത്സരത്തില്‍ അബ്ദുല്‍ ബാസിത് ക്യാപ്റ്റനായ ട്രിവാന്‍ഡ്രം റോയല്‍സും ബേസില്‍ തമ്പി നയിക്കുന്ന കൊച്ചി ബ്ലൂടൈഗേഴ്‌സും ഏറ്റുമുട്ടും. സെപ്റ്റംബര്‍ 16 വരെയാണ് ആദ്യമത്സരങ്ങള്‍. സൈമിഫൈനല്‍ 17 നും ഫൈനല്‍ 18 നും നടക്കും.