Share this Article
സെഞ്ചുറിയനില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി
വെബ് ടീം
posted on 28-12-2023
1 min read
india-loses-first-test-against-south-africa

സെഞ്ചുറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയം വഴങ്ങിയത്. ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 131 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി.

രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. ഹിറ്റ്മാനെ മൂന്നാം ഓവറില്‍ കഗിസോ റബാദ ഡക്കാക്കി മടക്കിയതോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ തകര്‍ച്ച ആരംഭിക്കുന്നത്. ആറാം ഓവറില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിനും മടങ്ങേണ്ടി വന്നു. മൂന്നാം വിക്കറ്റില്‍ ഒരുമിച്ച ശുഭ്മാന്‍ ഗില്‍- വിരാട് കോഹ്‌ലി സഖ്യമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പ്രതിരോധിച്ചുനിന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories