പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെക്കിന്. ഇറ്റലിയുടെ ജസ്മിന്‍ പൗളീനിയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ജേതാവായത്. 6-1, 6-2 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വിയാടെക്കിന്റെ വിജയം. ഫ്രഞ്ച് ഓപ്പണില്‍ ഇഗയുടെ നാലാം കിരീടവും തുടര്‍ച്ചയായ മൂന്നാം കിരീടവുമാണിത്. 2020, 2022, 2023 വര്‍ഷങ്ങളിലായിരുന്നു നേരത്തെ ഇഗ ജേതാവായത്.
സെമിഫൈനലിൽ സ്വിയാടെക് മൂന്നാം സീഡ് യു.എസിന്റെ കൊക്കോ ഗാഫിനെ കീഴടക്കി.ജെസ്റ്റിൻ ഹെനിന് ശേഷം തുടര്‍ച്ചയായി മൂന്ന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന താരമാണ് സ്വിയാടെക്.