Share this Article
ന്യൂസിലന്‍ഡിനെതിരായ മുംബൈ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്നിംഗ്‌സ് ലീഡിനായി ഇന്ത്യ
cricket

ന്യൂസിലന്‍ഡിനെതിരായ മുംബൈ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്നിംഗ്‌സ് ലീഡിനായി ഇന്ത്യ. 4 ന് 86 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിക്കും. 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും, ഒരു റണ്ണുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. നേരത്തെ 235 റണ്‍സിന് ഇന്ത്യ ന്യൂസിലന്‍ഡിനെ പുറത്താക്കിയിരുന്നു.

5 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് കീവീസിനെ തകര്‍ത്തത്. എന്നാല്‍ അവസരം മുതലാക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കായില്ല. ഒന്നിന് 78 എന്ന നിലയില്‍ നിന്നും ആദ്യ ദിനത്തെ കളി അവസാനിക്കാനിരിക്കെ 3 വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. വിരാട് കോഹ്ലി 4 റണ്‍സെടുത്ത് പുറത്തായി. നൈറ്റ് വാച്ച് മാനായി എത്തിയ മുഹമ്മദ് സിറാജിന് റണ്ണൊന്നും എടുക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories