Share this Article
വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്നും അര്‍ജന്റീനയും ബ്രസീലും പുറത്ത്
Argentina and Brazil out of Women's Football World Cup

വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്നും അര്‍ജന്റീനയും ബ്രസീലും പുറത്ത്. ഒറ്റ മത്സരം പോലും ജയിക്കാനാകാതെയാണ് അര്‍ജന്റീന ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത്.

ഓസ്‌ട്രേലിയയും ന്യൂസിലണ്ടും സംയുക്തആതിഥേയത്വം വഹിക്കുന്ന വനിതാലോകകപ്പിന്റെ പ്രാഥമികറൗണ്ട് കടക്കാന്‍ ലാറ്റിനമേരിക്കയിലെ വമ്പത്തികള്‍ക്കായില്ല. 

ഗ്രൂപ്പ് ജിയില്‍ നിന്നും ഒറ്റ മത്സരം പോലും ജയിക്കാനാകാതെയാണ് അര്‍ജന്റീന പുറത്തായത്.അവസാന മത്സരത്തില്‍ സ്വീഡനോട് രണ്ടുഗോളിന്റെ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്.നിറയെ മാറ്റങ്ങളുമായെത്തിയ സ്വീഡന്‍ ആല്‍ബിസെലസ്റ്റകളെ അക്ഷരാര്‍ത്ഥത്തില്‍ തരിപ്പണമാക്കുകയായിരുന്നു. 

അര്‍ജന്റീനയ്ക്ക് പിന്നാലെ മാര്‍ത്തയുടെ ബ്രസീലും ആദ്യറൗണ്ടില്‍ തന്നെ തോറ്റുപുറത്തായി.ഗ്രൂപ്പ് എഫിലെനിര്‍ണായക മത്സരത്തില്‍ ജമൈക്കയോട് ഗോള്‍രഹിതസമനില വഴങ്ങിയതാണ് കാനറിവനിതകള്‍ക്ക് പുറത്തേക്ക് വഴിയൊരുക്കിയത്. തന്റെ ആറാം ലോകകപ്പ് കളിച്ച ബ്രസീലിന്റെ ഇതിഹാസ താരം മാര്‍ത്തയ്ക്ക് ഈ ലോകകപ്പില്‍ ഒറ്റ ഗോള്‍പോലും നേടാനായില്ല.ഈ ടൂര്‍ണമെന്റിന് ശേഷം മാര്‍ത്ത ഫുട്‌ബോളില്‍ നിന്ന് വിരമിക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories