പാരിസ് ഒളിമ്പിക്സിന് തിരിതെളിഞ്ഞു. നാല് മണിക്കൂര്‍ നീണ്ട ഉദ്ഘാടന ചടങ്ങില്‍ ജൂഡോ താരം ടെഡി റീനറും സ്പ്രിന്റര്‍ മറി ജോസെ പിറെട്ടും ചേര്‍ന്ന് തിരിതെളിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ ജൂഡോ താരം ടെഡി റീനറും സ്പ്രിന്റര്‍ മറി ജോസെ പിറെട്ടും ചേര്‍ന്ന് തിരിതെളിച്ചു.
സെറീന വില്യംസ്, നദാല്‍, കാള്‍ ലൂയിസ്, നദിയ കൊമനേച്ചി, സിദാന്‍ എന്നിവര്‍ ദീപശിഖയേന്തി.ഇത്തവണ സ്റ്റേഡിയത്തിന് പുറത്താണ ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിച്ചത്.സെന്‍ നദീയില്‍ നടന്ന പരേഡ് ഓഫ് നേഷന്‍സില്‍ ഗ്രീസ്,ദക്ഷിണാഫ്രിക്ക എന്നീ ക്രമത്തിലാണ് രാജ്യങ്ങള്‍ അണി നിരന്നത്.
പരേഡ് ഒരുവശത്ത് നടക്കുമ്പോള്‍ മറുവശത്ത് ലേഡി ഗാഗയുടക്കമുള്ള കലാകരന്മാരുടെ പ്രകടനം കാണികള്‍ക്ക് വിസ്മയിപ്പിച്ചു.പരേഡില്‍ ഇന്ത്യക്കായി ടേബിള്‍ ടെന്നീസ് താരം അചന്ത ശരത് കമലും ബാഡ്മിന്റണ്‍ താരം പിവി സിന്ധുവും പതാകയേന്തി.
ഇന്ത്യന്‍ പുരുഷന്മാര്‍ കുര്‍ത്ത ബുണ്ടി സെറ്റ് തരിച്ചപ്പോള്‍ സ്ത്രീകള്‍ ത്രിവര്‍ണ്ണ പതാകയെ പ്രതിഫലിപ്പിക്കുന്ന സാരി ധരിച്ചു.സെന്‍ നദീയിലൂടെ ബോട്ടുകളിലാണ് പരേഡ് നടന്നത്.പാരീസില്‍ 16 കായിക ഇനങ്ങളില്‍ 69 മെഡല്‍ ഇനങ്ങളിലായി 70 പുരുഷന്മാരും 47 സ്ത്രീകളുമുള്‍പ്പടെ 117 ഇന്ത്യന്‍ താരങ്ങളാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്.