Share this Article
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈക്ക് 7 വിക്കറ്റിന്റെ അനായാസ ജയം
Mumbai easily win by 7 wickets against Sunrisers Hyderabad

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈക്ക് 7 വിക്കറ്റിന്റെ അനായാസ ജയം. സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് നിറഞ്ഞ സെഞ്ചുറി ബലത്തിലാണ് മുംബൈയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 173 റണ്‍സെടുത്തു.

16 പന്തുകള്‍ ബാക്കിയിരിക്കേ, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ അത് മറികടക്കുകയായിരുന്നു. വാംഖഡെയില്‍ സ്വതസിദ്ധമായ ശൈലിയില്‍ നിറഞ്ഞാടിയ സൂര്യകുമാര്‍ 51 പന്തില്‍ 102 റണ്‍സ് അടിച്ചെടുത്തു. 32 പന്തില്‍ 37 റണ്‍സുമായി തിലക് വര്‍മ സൂര്യകുമാറിനൊപ്പം ഉറച്ചുനിന്നു. 12 പോയന്റുമായി ഹൈദരാബാദ് നാലാംസ്ഥാനത്ത് തന്നെ തുടരുമ്പോള്‍ എട്ട് പോയന്റുമായി മുംബൈ ഒന്‍പതാം സ്ഥാനത്തേക്ക് കയറി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories