ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാജസ്ഥാന്‍ അവസാന മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ ജയം നേടിയാണ് കൊല്‍ക്കത്തയുടെ വരവ്. സഞ്ജുവും ബട്‌ലറും അവസാന മത്സരത്തില്‍ ഫോം കണ്ടെത്തിയത് ആശ്വാസമാണെങ്കിലും ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ പരിഹരിക്കണം രാജസ്ഥാന്.