Share this Article
ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍
വെബ് ടീം
posted on 18-05-2023
1 min read
Manchester City in Champions League final after Silva leads rout of Real Madrid

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍. ഹോം മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് സിറ്റിയുടെ ജയം. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ബെര്‍ണാര്‍ഡോ സില്‍വയുടെ ഇരട്ട ഗോളുകളുടെ ബലത്തിലാണ്  സിറ്റി കലാശപ്പോരിന് ടിക്കറ്റെടുത്തത്. തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ജൂണ്‍ പത്തിന് നടക്കുന്ന ഫൈനലില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാന്‍ ആണ് സിറ്റിയുടെ എതിരാളികള്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories